കൊവിഡിനെ ചെറുക്കാനുള്ള ഏക മാർഗം സമ്പൂർണ ലോക്ക് ഡൗൺ ആണെന്ന് രാഹുൽ ഗാന്ധി
കൊവിഡ് വ്യാപനം തടയാനുള്ള ഏക മാർഗം സമ്പൂർണ ലോക്ക് ഡൗൺ ആണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെയുള്ള കേന്ദ്രസർക്കാരിന്റെ നിഷ്‌ക്രിയത്വം പാവപ്പെട്ട ജനങ്ങളുടെ മരണത്തിലേക്കാണ് നയിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു
കൊവിഡ് മഹാമാരിയുടെ രണ്ടാംതരംഗത്തെ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്ന് രാഹുൽ നേരത്തെയും വിമർശിച്ചിരുന്നു. കഴിഞ്ഞ ദിവസം കർണാടകയിൽ ഓക്‌സിജൻ ലഭിക്കാതെ 24 രോഗികൾ മരിച്ച സംഭവത്തിൽ മരിച്ചതാണോ കൊന്നതാണോയെന്ന ചോദ്യവും രാഹുൽ ഉയർത്തിയിരുന്നു.