ഹോട്ടലിലെ ശുചിമുറിയിൽ ഒളിക്യാമറ; കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
കോഴിക്കോട് രാമനാട്ടുകരയിൽ ഹോട്ടലിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ബംഗാൾ സ്വദേശി തുഫൈൽ രാജ(20)യാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഹോട്ടലിൽ ഭർത്താവിനൊപ്പം എത്തിയ യുവതി ശുചിമുറിയിൽ കയറിയപ്പോഴാണ് ക്യാമറ കണ്ടത്
ജനലിൽ വെള്ള പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു ക്യാമറ. സംശയം തോന്നി പേപ്പർ തുറന്നുനോക്കിയപ്പോൾ ഫോൺ ക്യാമറ ഓൺ ആയ നിലയിലായിരുന്നു. തുടർന്ന് ഹോട്ടലുടമയെ വിവരം അറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.