കൊല്ലത്ത് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
കൊല്ലം കൊട്ടാരക്കരയിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അതിഥി തൊഴിലാളി അറസ്റ്റിൽ. ബംഗാൾ സ്വദേശി ഷമീർ ആലമാണ് പിടിയിലായത്. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. കുളക്കടയിലെ കട്ടക്കമ്പനി തൊഴിലാളിയാണ് ഇയാൾ. ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന ദമ്പതികളുടെ മകളെയാണ് ഇയാൾ പീഡിപ്പിച്ചത്
കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടി പീഡന വിവരം മാതാപിതാക്കളോട് പറഞ്ഞു. മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.