എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം
എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികൾ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പതിനേഴുകാരി പ്രസവിച്ച കുട്ടിയാണെന്ന് കണ്ടെത്തി
17കാരി കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ അഡ്മിറ്റായത്. ഗർഭിണിയാണെന്ന വിവരം ആശുപത്രി അധികൃതർക്കും അറിവില്ലായിരുന്നു. പെൺകുട്ടിയെയും ആശുപത്രി അധികൃതരെയും പോലീസ് ചോദ്യം ചെയ്യുകയാണ്. എറണാകുളം സ്വദേശിനിയാണ് പെൺകുട്ടി. അമ്മയോടൊപ്പം സ്‌കാനിംഗിനായാണ് പെൺകുട്ടി ആശുപത്രിയിൽ എത്തിയത്.