യുഡിഎഫിൽ തർക്കം തുടരുന്നു; മൂന്ന് സീറ്റുകൾ അധികം വേണമെന്ന് മുസ്ലിം ലീഗ്
നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തെ ചൊല്ലി യുഡിഎഫിൽ തർക്കം മുറുകുന്നു. മൂന്ന് സീറ്റുകൾ കൂടി വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. തർക്കം തീർക്കാനായി കോൺഗ്രസ്-ലീഗ് ഉഭയ കക്ഷി ചർച്ച ഇന്ന് നടക്കും
പേരാമ്പ്ര, പട്ടാമ്പി, കൂത്തുപറമ്പ് സീറ്റുകളാണ് ലീഗ് ചർച്ചയിൽ ആവശ്യപ്പെട്ടത്. കൂടാതെ ബാലുശ്ശേരിക്ക് പകരം കുന്ദമംഗലം സീറ്റും ആവശ്യപ്പെട്ടു. ഒരുവശത്ത് പിജെ ജോസഫ് വിഭാഗവും തർക്കമുന്നയിക്കുകയാണ്. കോട്ടയത്തെ സീറ്റുകളിലാണ് ജോസഫിന്റെ തർക്കം തുടരുന്നത്
സ്ഥാനാർഥി പട്ടിക തയ്യാറാക്കാൻ ഇന്നലെ കെപിസിസി ആസ്ഥാനത്ത് അടിയന്തര യോഗം ചേർന്നിരുന്നു താരിഖ് അൻവറിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.