Monday, January 6, 2025
National

മമതയെ പൂട്ടാൻ ഗാംഗുലി വരുമോ;ബംഗാളിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്

പശ്ചിമ ബംഗാളിൽ ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും. സൗരവ് ഗാംഗുലിയെ ബിജെപി കളത്തിലിറക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. മമതാ ബാനർജിക്കെതിരെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഗാംഗുലിയെ ഉയർത്തിക്കാണിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്

അതേസമയം ഗാംഗുലി ഇതുവരെ മനസ്സ് തുറന്നിട്ടില്ല. ബംഗാളിലെ മാധ്യമങ്ങളിലടക്കം ഇതുസംബന്ധിച്ച ചർച്ചകളാണ് കൂടുതലായും നടക്കുന്നത്. ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കാൻ ചേരുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം പങ്കെടുക്കുന്നുണ്ട്

സർവേ ഫലങ്ങളിൽ ബിജെപി പിന്നിലാണെങ്കിലും മികച്ച സ്ഥാനാർഥികളെ നിർത്തിയാൽ വിജയം നേടാനാകുമെന്ന പ്രതീക്ഷയാണ് ബിജെപിക്ക്. ഗാംഗുലി രംഗത്തിറങ്ങിയാൽ കനത്ത പോരാട്ടം തന്നെ കാഴ്ചവെക്കാമെന്നും കരുതുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *