Sunday, April 13, 2025
Kerala

ആറ് സീറ്റുകൾ അധികമായി ചോദിച്ച് മുസ്ലിം ലീഗ്; മൂന്നെണ്ണം നൽകാമെന്ന് കോൺഗ്രസ്

യുഡിഎഫിൽ സീറ്റ് വിഭജനം സംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്ന് പാണക്കാട് ഹൈദരലി തങ്ങളുമായും പി കെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തുന്നുണ്ട്. രാഹുലിനെ സ്വീകരിക്കാനായി കോൺഗ്രസ് ലീഗ് നേതാക്കൾ വിമാനത്താവളത്തിലെത്തി

പുതുതായി ആറ് സീറ്റുകളാണ് ലീഗ് ഇത്തവണ ചോദിച്ചിരിക്കുന്നത്.കഴിഞ്ഞ തവണ 24 സീറ്റുകളിലാണ് മത്സരിച്ചത്. ഇത്തവണ 30 സീറ്റുകൾ വേണമെന്നാണ് ലീഗിന്റെ ആവശ്യം. എന്നാൽ മൂന്ന് സീറ്റ് നൽകാമെന്നാണ് കോൺഗ്രസിന്റെ പ്രതികരണം. രണ്ട് സീറ്റുകൾ ലീഗിന് വേണ്ടിയും മൂന്നാമത്തെ സീറ്റിൽ പൊതുസ്വതന്ത്രനെയും നിർത്തണം.

അഞ്ചാം മന്ത്രിസ്ഥാനം പോലെയുള്ള വിവാദങ്ങളിലേക്ക് പോകരുത്. പൊതുസ്വതന്ത്ര സ്ഥാനാർഥിയെ ലീഗും കോൺഗ്രസും ഒന്നിച്ച് പിന്തുണക്കും. സീറ്റുകൾ സംബന്ധിച്ച ധാരണ ഇന്ന് തന്നെയുണ്ടാകുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *