നിയമസഭാ തെരഞ്ഞെടുപ്പ്: 15 സീറ്റുകൾ വേണമെന്ന് യുഡിഎഫിനോട് പിജെ ജോസഫ്
നിയമസഭാ തെരഞ്ഞെടുപ്പിൽ 15 സീറ്റുകൾ വേണമെന്ന അവകാശവാദവുമായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. ഇക്കാര്യം യുഡിഎഫിൽ ആവശ്യപ്പെടും. സീറ്റ് വെച്ചുമാറുന്ന കാര്യം ചർച്ചയായിട്ടില്ല. കടുത്തുരുത്തിയിൽ ജോസ് കെ മാണി അല്ല, ആര് വന്നാലും പ്രശ്‌നമില്ലെന്ന് മോൻസ് ജോസഫ് പറഞ്ഞു
കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകളിലെ അവകാശവാദം ഉന്നയിക്കും. കൂട്ടായി ആലോചിച്ച് ജയസാധ്യത പരിശോധിക്കും. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുക എന്നതാണ് കടുത്തുരുത്തിയിൽ ചെയ്തത്. അതിനിയും തുടരുമെന്നും മോൻസ് ജോസഫ് പറഞ്ഞു
ജോസ് കെ മാണിയോട് ഏറ്റുമുട്ടാൻ തയ്യാറാണ്. വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ഉറപ്പുണ്ട്. തന്നോട് പ്രചാരണം ആരംഭിക്കാൻ പാർട്ടി നിർദേശം നൽകിയതായും മോൻസ് ജോസഫ് പറഞ്ഞു