റെക്കോര്‍ഡ് വര്‍ധനയ്ക്ക് ശേഷം സ്വര്‍ണ വില ഇന്നും താഴേക്ക്
സംസ്ഥാനത്ത് റെക്കോര്‍ഡ് വിലയിലേക്കെത്തിയ ശേഷം സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും പവന് 500 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5240 രൂപയിലും പവന് 41,920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ സ്വര്‍ണവിലയില്‍ ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. വ്യാഴാഴ്ച ഗ്രാമിന് 5310 രൂപയെന്ന സര്‍വകാല റെക്കോഡ് മറികടന്ന് സ്വര്‍ണ വില കുതിച്ചിരുന്നു.
ഫെബ്രുവരിയില്‍ ഇതാദ്യമായാണ് സ്വര്‍ണവില കുറഞ്ഞ നിരക്കില്‍ വ്യാപാരം നടക്കുന്നത്. ഈ മാസം രണ്ടിനാണ് 42,880 രൂപയിലേക്കെത്തിയ പവന്റെ വില റെക്കോര്‍ഡ് മറികടന്ന് രേഖപ്പെടുത്തിയത്.