ബിജെപി പ്രാദേശിക നേതാവിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ച് കൊന്നു
ബിജെപി പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു. ബീഹാറിലെ കതിഹാറിലാണ് സംഭവം. സഞ്ജീവ് മിശ്രയാണ് കൊല്ലപ്പെട്ടത്. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് വെടിയുത്തിർത്തതെന്നാണ് ലഭ്യമാകുന്ന വിവരം.
മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. മേഖലയിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.
സംഭവസ്ഥലത്ത് വെച്ച് തന്നെ മിശ്ര കൊല്ലപ്പെട്ടുവെന്നാണ് വിവരം. ആക്രമണത്തിൽ ബിജെപി പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. മുമ്പ് പ്രദേശത്തുണ്ടായ ഒരു സംഘർഷത്തിന്റെ തുടർച്ചയാണ് കൊലപാതകമെന്നാണ് പൊലീസിന്റെ വിശദീകരണം. മിശ്രയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.