സ്വർണവിലയിൽ ഇന്നും ഇടിവ്; പവന് 320 രൂപ കുറഞ്ഞു, ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില
സ്വർണവിലയിൽ ഇന്നും കുറവ്. വ്യാഴാഴ്ച പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,480 രൂപയായി. 4435 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കാണ് സ്വർണവില എത്തിയത്.
കഴിഞ്ഞ ജൂൺ 20ന് സ്വർണവില 35,400 രൂപയിലെത്തിയിരുന്നു. ഓഗസ്റ്റിൽ 42,000 രൂപ വരെ ഉയർന്നതിന് ശേഷം പിന്നീട് വില താഴുകയായിരുന്നു.
ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1832.84 ഡോളറായി. ദേശീയവിപണിയിൽ പത്ത് ശതമാനം തനി തങ്കത്തിന് 47,549 രൂപയിലെത്തി