സ്വർണവിലയിൽ ഇന്നും ഇടിവ്; പവന് 240 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ്. പവന് 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,600 രൂപയായി. ഗ്രാമിന് 4700 രൂപയാണ് വില
പത്ത് ദിവസത്തിനിടെ 1280 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ആഗോളവിപണിയിലെ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1867.96 ഡോളർ നിലവാരത്തിലാണ്. ദേശീയവിപണിയിൽ പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില 50,180 രൂപയായി