സ്വർണം പവന് 360 രൂപ കുറഞ്ഞു; ഒരാഴ്ചക്കിടെ 1800 രൂപയുടെ കുറവ്
സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് ഇന്ന് 360 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,600 രൂപയിലെത്തി. 4575 രൂപയാണ് ഗ്രാമിന്റെ വില
കഴിഞ്ഞ ഒരാഴ്ചക്കിടെ പവന്റെ വിലയിൽ 1800 രൂപയുടെ കുറവാണുണ്ടായത്. ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയിൽ മാറ്റമുണ്ടാകാൻ കാരണം. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1840 ഡോളറിലെത്തി
ദേശീയവിപണിയിലും സ്വർണവില കുറഞ്ഞു. പത്ത് ഗ്രാം തനി തങ്കത്തിന്റെ വില 48,860 രൂപയിലെത്തി.