സ്വർണവിലയിൽ ഇന്നും കുറവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവിലയിൽ സംസ്ഥാനത്ത് ഇന്നും കുറവ് രേഖപ്പെടുത്തി. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 37,480 രൂപയായി. 4685 രൂപയാണ് ഗ്രാമിന്റെ വില
രണ്ട് ദിവസത്തിനിടെ 400 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ബുധനാഴ്ച 160 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ആഗോള വിപണിയിൽ സ്വർണവില 1877.83 രൂപയിലേക്കെത്തി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 50,426 രൂപയായി