നടിയെ ആക്രമിച്ച കേസ്: വിചാരണ നിർത്തിവെക്കണമെന്ന പോലീസിന്റെ ഹർജി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടക്കേണ്ടതിനാൽ വിചാരണ നിർത്തിവെക്കണമെന്ന പോലീസിന്റെ ഹർജി ഇന്ന് കോടതി പരിഗണിക്കും. മുഖ്യപ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ദിലീപിന്റെ സുഹൃത്തായ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ഗൂഢാലോചനയിലെ മുഖ്യ തെളിവാകുമെന്ന് അന്വേഷണ സംഘം കരുതുന്നു. ഈ സാഹചര്യത്തിലാണ് തുടരന്വേഷണത്തിന് പ്രത്യേക സംഘം തീരുമാനിച്ചത്. കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നത് വരെ വിചാരണ നിർത്തിവെക്കണമെന്ന ആവശ്യമാണ് പോലീസ് ഉന്നയിക്കുന്നത്.