നടിയെ ആക്രമിച്ച കേസ്: വിചാരണ നിർത്തിവെക്കണമെന്ന ഹർജി ജനുവരി നാലിലേക്ക് മാറ്റി
നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന പോലീസിന്റെ ഹർജി പരിഗണിക്കുന്നത് കോടതി ജനുവരി നാലിലേക്ക് മാറ്റി. സാക്ഷി വിസ്താരത്തിനായി ഇന്ന് കോടതി ചേർന്നപ്പോൾ വിചാരണ നിർത്തിവെക്കണമെന്ന അപേക്ഷകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ ഹർജി ജനുവരി നാലിലേക്ക് മാറ്റി വെക്കുകയായിരുന്നു
കേസിൽ പോലീസ് തുടരന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിന് ഉടൻ നോട്ടീസ് നൽകും. പൾസർ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നുമുള്ള വെളിപ്പെടുത്തൽ മുഖ്യ തെളിവാകുമെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.