നടിയെ ആക്രമിച്ച കേസ്: വിചാരണ നിർത്തിവെക്കണമെന്ന പോലീസിന്റെ ഹർജി ഇന്ന് കോടതിയിൽ
നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പോലീസ് നൽകിയ ഹർജി എറണാകുളത്തെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടൻ ദിലീപ് അടക്കമുള്ളവർക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് കോടതിയെ സമീപിച്ചത്
നടിയെ ആക്രമിച്ച് പ്രതികൾ ചിത്രീകരിച്ച ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഒന്നാം പ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.