Tuesday, January 7, 2025
Kerala

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി കൊച്ചയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ഹർജി നൽകിയത്

മാപ്പ് സാക്ഷിയായ വിപിൻ ലാലിനെ ഭീഷണിപ്പെടുത്തി, മറ്റ് സാക്ഷികളെ മൊഴി മാറ്റാൻ നിർബന്ധിച്ചു എന്നതാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിക്കുന്നത്. കേസിലെ മാപ്പുസാക്ഷിയായ വിപിൻലാൽ വിചാരണക്ക് മുമ്പ് ജയിലിൽ നിന്ന് പുറത്തുപോയ സംഭവത്തിലും കോടതി വിശദമായ വാദം കേൾക്കും.

Leave a Reply

Your email address will not be published. Required fields are marked *