കുമരകത്ത് 19കാരൻ തൂങ്ങിമരിച്ച നിലയിൽ; ഒപ്പമെത്തിയ കാമുകിയെ കാണാനില്ല
കുമരകത്ത് 19കാരനായ യുവാവ് തൂങ്ങിമരിച്ച നിലയിൽ. ഒപ്പമെത്തിയ കാമുകിയെ കാണാനില്ല. പ്രണയബന്ധത്തിലെ തർക്കത്തെ തുടർന്നാണ് 19കാരൻ തൂങ്ങിമരിച്ചത്. ചീപ്പുങ്കലിൽ കാടുകയറി കിടന്ന സ്ഥലത്ത് ഇന്നലെ ഉച്ചയോടെയാണ് ഗോപി വിജയ് എന്ന 19കാരൻ തൂങ്ങിമരിച്ചത്. ഇയാൾക്കൊപ്പം ഇവിടെ എത്തിയ കുട്ടിക്കായുള്ള തെരച്ചിൽ പോലീസ് ആരംഭിച്ചു
രാവിലെ പത്ത് മണിയോടെയാണ് വേമ്പനാട്ട് കായൽ തീരത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ ഇവർ എത്തിയത്. ഉച്ചയോടെ ഇതുവഴി പോയവരാണ് ഗോപി വിജയ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇതിന് മുമ്പായി ഒരു പെൺകുട്ടി കായൽ തീരത്തെ വഴിയിലൂടെ ഓടിപ്പോകുന്നത് സമീപത്തുള്ള ചിലർ കണ്ടിരുന്നു.
മൃതദേഹത്തിന് സമീപത്ത് നിന്ന് പെൺകുട്ടിയുടെ മാസ്‌കും ടവ്വലും കണ്ടെത്തിയിട്ടുണ്ട്. നഴ്‌സിംഗ് വിദ്യാർഥിനിയാണ് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി. ഇവർ ഇതിന് മുമ്പും ഇവിടെ വന്നിട്ടുണ്ട്.