എൻസിപിയിൽ ഉടലെടുത്ത തർക്കം പരിഹരിക്കുന്നതിനായി കേന്ദ്ര നേതാക്കൾ ഇടപെടുന്നു
പാലാ സീറ്റിനെ ചൊല്ലി സംസ്ഥാന എൻസിപിയിൽ ഉടലെടുത്ത തർക്കം പരിഹരിക്കുന്നതിനായി കേന്ദ്ര നേതാക്കൾ ഇടപെടുന്ന. കേരളത്തിലെ നേതാക്കളുമായി ചർച്ച നടത്തുമെന്ന് പ്രഫുൽ പട്ടേൽ അറിയിച്ചു. എ കെ ശശീന്ദ്രൻ അടുത്ത ദിവസം ശരദ് പവാറിനെ കാണുന്നുണ്ട്. മാണി സി കാപ്പനും പവാറിനെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്
പാലാ സീറ്റ് ജോസ് കെ മാണിക്ക് നൽകുന്നതിൽ മാണി സി കാപ്പന് കടുത്ത എതിർപ്പാണുള്ളത്. യുഡിഎഫിലേക്ക് പോയി പാലായിൽ തന്നെ മത്സരിക്കാനാണ് മാണി സി കാപ്പൻ ശ്രമിക്കുന്നത്. പാലാ വിട്ടു കൊടുക്കേണ്ടി വന്നാൽ യുഡിഎഫിലേക്ക് പോകുന്നതിന് ദേശീയ നേതൃത്വത്തിന്റെ മൗനസമ്മതവുമുണ്ട്.
എന്നാൽ എ കെ ശശീന്ദ്രൻ പക്ഷമാണ് ഇതിനെ എതിർക്കുന്നത്. മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോകണമെന്ന് വാശി പിടിച്ചാൽ എൻസിപി പിളരുമെന്ന് ഏകദേശം വ്യക്തമാണ്. പാർട്ടി പിളരുകയാണെങ്കിൽ കോൺഗ്രസ് എസിലേക്ക് പോകാനാണ് ശശീന്ദ്രന്റെ തീരുമാനം.