മാണി സി കാപ്പൻ ഇടതുമുന്നണി വിടുമെന്ന പ്രചാരണം മാധ്യമസൃഷ്ടിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
പാലാ സീറ്റിനെ ചൊല്ലി മാണി സി കാപ്പൻ ഇടതുമുന്നണി വിടുമെന്ന പ്രചാരണം മാധ്യമസൃഷ്ടിയെന്ന് മന്ത്രി എ കെ ശശീന്ദ്ര. എൽഡിഎഫിൽ വിശ്വസ്തയോടെ നിൽക്കുന്ന ഘടകകക്ഷിയാണ് എൻസിപി.
മാണി സി കാപ്പൻ മുന്നണി വിടുമെന്നത് മാധ്യമസൃഷ്ടിയാണ്. അത്തരമൊരു ചർച്ച പാർട്ടിയിലോ മുന്നണിയിലോ വ്യക്തിപരമായോ നടന്നിട്ടില്ല. പാലാ സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തതിന്റെ ക്രഡിറ്റ് അദ്ദേഹത്തിന് നൽകണമെന്നാണ് ആവശ്യപ്പെട്ടത്. അത് സ്വാഭാവികമായ ഡിമാൻഡാണ്.
പാലാ സീറ്റ് എൻസിപിക്ക് വേണമെന്നത് അവരെ സംബന്ധിച്ച് തർക്കവിഷയമേ അല്ലെന്നും ശശീന്ദ്രൻ പറഞ്ഞു. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കഴിഞ്ഞ ദിവസം മാണി സി കാപ്പൻ പറഞ്ഞിരുന്നു. പാലായെ ചൊല്ലി ജോസ് കെ മാണിയും അവകാശവാദം ഉന്നയിക്കുമെന്ന് ഉറപ്പാണ്. ഇതോടെയാണ് എൻസിപി മുന്നണി വിടുമെന്ന അഭ്യൂഹങ്ങളുണ്ടായത്.