പാലാ വിട്ടുകൊടുക്കില്ലെന്ന നിലപാട് ആവർത്തിച്ച് മാണി സി കാപ്പൻ; ഇടതുമുന്നണിയിലും തർക്കം
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലാ നിയമസഭാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ആവർത്തിച്ച് എൻസിപി എംഎൽഎ മാണി സി കാപ്പൻ. പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല. പാലായിൽ എൻസിപി തന്നെ മത്സരിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു
തനിക്ക് ലഭിച്ച ഭൂരിപക്ഷം ജോസ് പക്ഷത്തിന് ലഭിച്ചിട്ടില്ല. പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിന്നിട്ടില്ല. 25ന് മേൽ കുടുംബയോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. എട്ട് പഞ്ചായത്തും ഒരു മുൻസിപാലിറ്റിയും ലീഡ് ചെയ്ത പാർട്ടിക്ക് രണ്ട് സീറ്റാണ് തന്നത്. ഇടതുമുന്നണിയിൽ സീറ്റില്ലെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.