തൃശ്ശൂരിൽ അഭിഭാഷകനെ ഓഫീസിൽ കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം
തൃശ്ശൂരിൽ അഭിഭാഷകനെ ഓഫീസിൽ കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. ക്രിമിനൽ അഭിഭാഷകൻ പി കെ സുരേഷ് ബാബുവിന് നേരെയാണ് ആക്രമണം. അയ്യന്തോളിയിൽ കോടതിക്ക് സമീപത്തുള്ള ഓഫീസിലെത്തിയാണ് ആക്രമണം നടന്നത്.
പെട്രോൾ ഒഴിച്ചതിന് പിന്നാലെ തീ കൊളുത്താൻ ശ്രമിക്കുന്നതിനിടയിൽ അഭിഭാഷകൻ ഇറങ്ങിയോടുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ചാലക്കുടി സ്വദേശി രാധാകൃഷ്ണനാണ് പിന്നിലെന്നും പി കെ സുരേഷ്ബാബു പറഞ്ഞു. സംഭവത്തിൽ തൃശ്ശൂർ വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.