Friday, January 10, 2025
Kerala

തൃശ്ശൂരിൽ എട്ട് മാസം ഗർഭിണിയായ യുവതി കൊവിഡ് ബാധിച്ച് മരിച്ചു

 

തൃശ്ശൂരിൽ കൊവിഡ് ബാധിച്ച് ഗർഭിണി മരിച്ചു. പാലാ കൊഴുവനാൽ സ്വദേശി ജെസ്മിയാണ് മരിച്ചത്. 38 വയസ്സായിരുന്നു. മാതൃഭൂമി തൃശ്ശൂർ ബ്യൂറോ സ്റ്റാഫ് റിപ്പോർട്ടർ ഹോർമിസ് ജോർജിന്റെ ഭാര്യയാണ്. എട്ട് മാസം ഗർഭിണിയായിരുന്നു ജെസ്മി

കൊവിഡ് ബാധിതയായി തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് കുട്ടിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു. ജെസ്മിക്കൊപ്പം ഭർത്താവ് ഹോർമിസും മകനും കൊവിഡ് പോസിറ്റീവാണ്.

Leave a Reply

Your email address will not be published. Required fields are marked *