Wednesday, April 9, 2025
Kerala

ഓപറേഷൻ റേഞ്ചർ: തൃശ്ശൂരിൽ 45 പേർ അറസ്റ്റിൽ; നിരവധി ആയുധങ്ങളും പിടിച്ചെടുത്തു

ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായുള്ള ഓപ്പറേഷൻ റേഞ്ചറിന്റെ ഭാഗമായി ഡി.ഐ .ജി. എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ തൃശ്ശൂരിൽ 45 പേർ അറസ്റ്റിലായി. ഒല്ലൂർ, അന്തിക്കാട്, കുന്നംകുളം, കൊരട്ടി, ചാലക്കുടി, ചാവക്കാട് മേഖലകളിൽ നിന്ന് വടിവാൾ, വെട്ടുകത്തി, മഴു, കത്തി, പന്നിപ്പടക്കം എന്നിവ കണ്ടെത്തി.

റൂറൽ എസ്.പി. ഓഫീസിന്റെ പരിധിയിൽ 88 ഇടങ്ങളിലായിരുന്നു പരിശോധന. നാലുപേരെ അറസ്റ്റ് ചെയ്തു. ഏഴാളുടെ പേരിൽ കരുതൽ നടപടിക്ക് ശുപാർശ ചെയ്തു. തൃശ്ശൂർ റൂറൽ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും പരിശോധനയ്ക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *