ഇന്ധന വില ഇന്നും വർധിപ്പിച്ചു; സംസ്ഥാനത്തെ 14 ജില്ലകളിലും പെട്രോൾ വില 100 കടന്നു
രാജ്യത്ത് ഇന്ധന വില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയാണ് വർധിപ്പിച്ചത്. ഇതോടെ കേരളത്തിലെ എല്ലാ ജില്ലകളിലും പെട്രോൾ വില നൂറ് കടന്നു
തിരുവനന്തപുരത്ത് പെട്രോൾ വില 101.91 രൂപയായി. കൊച്ചിയിൽ 100.6 രൂപയാണ് പെട്രോൾ വില. കോഴിക്കോട് പെട്രോളിന് 101.66 രൂപയായി. അതേസമയം ഡീസൽ വിലയിൽ മാറ്റമില്ല. വരും ദിവസങ്ങളിലും പെട്രോൾ വില ഉയരാനാണ് സാധ്യത.