രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 30 പൈസയാണ് വർധിപ്പിച്ചത്. ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല.
കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 102 രൂപ കടന്നു. നിലവിൽ 102.06 രൂപയാണ് ലിറ്ററിന് വില. തിരുവനന്തപുരത്ത് പെട്രോൾ വില 103.95 രൂപയായി. കോഴിക്കോട് 102.26 രൂപയാണ് പെട്രോൾ വില.