Thursday, January 23, 2025
National

‘ലോകത്തിനുള്ള ഇന്ത്യയുടെ മറുപടി’; ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചു

എന്‍എസ് വിക്രാന്ത് ലോകത്തിനുള്ള ഇന്ത്യയുടെ മറുപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാവിക സേനാ അഡ്മിറല്‍ ആര്‍ ഹരികുമാര്‍ കൊച്ചി കപ്പല്‍ ശാലയെ അഭിനന്ദിച്ചു. കൊച്ചി കപ്പല്‍ശാലയില്‍ നടക്കുന്ന പ്രൗഢഗംഭീര ചടങ്ങില്‍ പ്രധാനമന്ത്രി മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, നാവിക സേനാ ഉദ്യോഗസ്ഥര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അശോക സ്തംഭം ഉള്‍പ്പെടുത്തിയ നാവികസേനയുടെ പുതിയ പതാകയും ചടങ്ങില്‍ പ്രധാനമന്ത്രി അനാവരണം ചെയ്തു. പഴയ പതാകയില്‍ നിന്ന് അടിമത്ത ചിഹ്നം നീക്കി. വേദിയില്‍ മലയാളത്തിലാണ് പ്രതിരോധമന്ത്രി നന്ദി അറിയിച്ചത്. 196 ഓഫീസര്‍മാരും 1449 നാവികരുമാണ് കപ്പലിലുള്ളത്.

ഐഎന്‍എസ് വിക്രാന്ത് ഇന്ത്യയുടെ കരുത്തിന്റെ പ്രതീകവും സ്വാശ്രയ ഭാരതത്തിന്റെ പ്രതീകവുമാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. സേനയുടെ ശക്തി കൂട്ടുന്നതില്‍ നിര്‍ണായകമാകാന്‍ വിക്രാന്തിന് സാധിക്കും. അഭിമാന നേട്ടമെന്ന് നാവിക സേനാ മേധാവിയും പറഞ്ഞു.

ഐഎന്‍എസ് വിക്രാന്ത് ദൗത്യത്തോടെ രാജ്യം പുതിയൊരു സൂരോദ്യയത്തിന് സാക്ഷിയാകുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.സെപ്തംബര്‍ രണ്ട് ചരിത്രദിവസമാണ്. ലോകസമുദ്ര സുരക്ഷയില്‍ ഭാരതത്തിന്റെ ഉത്തരമാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഒഴുകുന്ന വിമാനത്താവളമാണ് വിക്രാന്ത്. രാജ്യത്തിന്റെ പ്രതിബദ്ധതയുടെ പ്രതീകം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മുദ്രണം തുടങ്ങിയ വിശേഷണങ്ങളോടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

 

Leave a Reply

Your email address will not be published. Required fields are marked *