പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
കേന്ദ്ര പെട്രോളിയം, ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളിലെ നടത്തിപ്പിലെ പുരോഗതിയെ കുറിച്ച് ഇരുവരും ചർച്ച നടത്തിയെന്ന് കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു. കേരളത്തിലെ ജനങ്ങൾക്ക് ഹർദിപ് സിംഗ് പുരി ആശംസകളും നേർന്നു
ഡൽഹിയിലുള്ള മുഖ്യമന്ത്രി ഇന്ന് വൈകുന്നേരം നാല് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയാണ്. കെ റെയിൽ, കേരളത്തിലെ കൊവിഡ് സാഹചര്യങ്ങൾ, വികസന വിഷയങ്ങൾ തുടങ്ങിയവ കൂടിക്കാഴ്ചയിൽ ചർച്ചയാകും.