അറബികടലിൽ കാറ്റ് ശക്തമായികൊണ്ടിരിക്കുന്നു
അറബികടലിൽ കാറ്റ് ശക്തമായികൊണ്ടിരിക്കുന്നുവെന്ന് റിപ്പോർട്ട്. മണിക്കൂറിൽ 45-55 വരെ വേഗതയിൽ വരെ കാറ്റ് വീശുകയാണ്. കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
അതിശക്തമായ മഴയിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്ന് അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മീനച്ചിലാറ്റിൽ ജല നിരപ്പ് കൂടുന്നുണ്ട്. പാലാ നഗരത്തിൽ കൊട്ടാരമറ്റം ഭാഗത്തു വെള്ളം കയറി തുടങ്ങി.
വേമ്പനാട്ടുകായലിൽ മത്സ്യബന്ധനത്തിന് പോയ രണ്ടുപേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. വൈക്കം തലയാഴം സ്വദേശികളായ ജനാർദ്ദനൻ പ്രദീപൻ എന്നിവരെയാണ് കാണാതായത്. ഉച്ചയ്ക്കുശേഷമാണ് ഇരുവരും കായലിൽ മത്സ്യബന്ധനത്തിന് പോയത്.