Tuesday, April 15, 2025
Kerala

സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് സമാപിക്കും

സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് സമാപിക്കും. മൂന്നുദിവസം നീണ്ട സംസ്ഥാന സമിതി യോഗമാണ് സമാപിക്കുക. ആദ്യ ദിവസം സംസ്ഥാന സെക്രട്ടറിയേറ്റും അടുത്ത ദിവസങ്ങളിൽ സംസ്ഥാന സമിതി യോഗവുമാണ് ചേർന്നത്.

മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാർ വീഴ്ച എടുത്തുകാട്ടി പ്രചരണം ശക്തമാക്കാൻ ആണ് സംസ്ഥാന സമിതി യോഗത്തിലെ പ്രധാന തീരുമാനം. ബിജെപി സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ക്യാമ്പയിനുകൾ ആരംഭിക്കും.

എസ്എഫ്ഐയെ നിയന്ത്രിക്കണമെന്ന ആവശ്യവും സംസ്ഥാന സമിതി യോഗത്തിൽ ഉയർന്നിട്ടുണ്ട്. മിനി കൂപ്പർ വിവാദം ഉൾപ്പെടെയുള്ള വിവാദങ്ങൾ ഒഴിവാക്കണമെന്ന ആവശ്യവും ഉയർന്നു. തെറ്റ് തിരുത്തൽ നയരേഖ അനുസരിച്ച് വിവിധ ജില്ലകളിൽ എടുത്ത നടപടി സംസ്ഥാന സമിതി യോഗം അവലോകനം ചെയ്തു. ഇത്തരം വിഷയങ്ങളിൽ മുഖം നോക്കാതെയുള്ള നടപടി തുടരണമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *