സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും
ബിജെപിയുടെ അരമന സന്ദർശന വിവാദങ്ങൾക്കിടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ഈസ്റ്റർ ദിനത്തിൽ ബിജെപി നേതാക്കൾ നടത്തിയ അരമന സന്ദർശനങ്ങൾക്കെതിര ശക്തമായ വിമർശനമാണ് സിപിഐഎം നേതാക്കൾ ഉയർത്തിയത്. ഇതുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉണ്ടാകും. സർക്കാർ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള പ്രചരണ പരിപാടികളുടെ തയ്യാറെടുപ്പുകളും യോഗം ചർച്ച ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ചയാകും.