ബിനീഷിനെതിരെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും നടപടി ആരംഭിച്ചു; കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും
മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്കെതിരെ നർക്കോടിക്‌സ് കൺട്രോൾ ബ്യൂറോയും നടപടികൾ ആരംഭിച്ചു. ഇന്നലെ വൈകുന്നേരത്തോടെ എൻ സി ബി സോണൽ ഡയറക്ടർ അമിത് ഗവാഡെ ഇ ഡി ആസ്ഥാനത്ത് എത്തി കേസിന്റെ വിവരങ്ങൾ ശേഖരിച്ചു
മുഹമ്മദ് അനൂപ് പ്രതിയായുള്ള എൻ സി പി കേസിൽ ബിനീഷിനെയും പ്രതി ചേർക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. നിലവിൽ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലാണ് ബിനീഷ്. തിങ്കളാഴ്ച ബിനീഷിനെ എൻ സി ബി കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും.
ബിനീഷ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് ഇ ഡി ഉദ്യോഗസ്ഥർ പറയുന്നത്. പല ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം ബിനീഷ് നൽകുന്നില്ല. അനൂപിന് പണം നൽകിയത് മയക്കുമരുന്ന് ഇടപാടിനെ കുറിച്ച് അറിയാതെ ആണെന്ന കാര്യമാണ് ബിനീഷ് തുടക്കം മുതലെ ആവർത്തിക്കുന്നത്.