കണ്ണൂർ പയ്യന്നൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. കുന്നരു സ്വദേശി നാരായണനാണ് പിടിയിലായത്. എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് 55കാരനായ ഇയാളെ പിടികൂടിയത്. നാരായണനെതിരെ പോക്‌സോ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.