യൂണിഫോമിറ്റിയല്ല, യൂണിറ്റി; സിപിഐ സംസ്ഥാന സമ്മേളന സെമിനാറില്‍ കേന്ദ്രത്തിനെതിരെ എം.കെ സ്റ്റാലിന്‍
കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സിപിഐ സംസ്ഥാന സമ്മേളന സെമിനാറില്‍ പങ്കെടുക്കുന്നതിനിടെയാണ് സ്റ്റാലിന്റെ വിമര്‍ശനം. അധികാരം കൈപ്പിടിയിലൊതുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരം പോലും പിടിച്ചെടുക്കാന്‍ ശ്രമം നടക്കുകയാണ്.
രാജ്യത്തെ സംരക്ഷിക്കണമെങ്കില്‍ ആദ്യം സംസ്ഥാനങ്ങളെ സംരക്ഷിക്കണം. ഒരു രാജ്യം, ഒരു മതം, ഒരു തെരഞ്ഞെടുപ്പ്, ഒരു ഭക്ഷണം എന്ന കേന്ദ്രത്തിന്റെ ലക്ഷ്യം അംഗീകരിക്കാനാകില്ല. യൂണിഫോമിറ്റിയല്ല, യൂണിറ്റിയെന്നും ബിജെപിയുടേത് സ്വാര്‍ത്ഥ താത്പര്യമാണെന്നും സ്റ്റാലിന്‍ തുറന്നടിച്ചു.
Read Also: സിപിഐയിലെ പ്രായപരിധി മാനദണ്ഡം മാര്‍ഗനിര്‍ദേശം മാത്രം; കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടാനില്ലെന്ന് ഡി.രാജ
‘നമുക്കിടയില്‍ സംസ്ഥാന അതിര്‍ത്തികളുണ്ട്. എങ്കിലും ഇന്ത്യയില്‍ ഫെഡറലിസം ശക്തിപ്പെടുത്താന്‍ അതിര്‍ത്തികള്‍ മറന്ന് നമ്മളൊരുമിച്ച് നിന്നിട്ടുണ്ട്. സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടന്നപ്പോളും ഞാന്‍ പങ്കെടുത്തിരുന്നു. എന്റെ പേര് സ്റ്റാലിന്‍ എന്നായതുകൊണ്ട് എന്നെ നിങ്ങള്‍ക്ക് വിളിക്കാതിരിക്കാനാകില്ലെന്നറിയാം. എന്റെ പേരിനോട് നിങ്ങള്‍ക്കുള്ള ഇഷ്ടം ഇവിടെയും എനിക്കറിയാം. മറ്റൊരു പാര്‍ട്ടിയുടെ പരിപാടിയായല്ല, എന്റെ സ്വന്തം പാര്‍ട്ടിയുടെ പരിപാടിയായാണ് ഞാന്‍ ഇതിനെ കാണുന്നത്. എം കെ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.