ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍; മൂന്നാം സ്ഥാനത്ത് പിണറായി വിജയന്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിയായി തമിഴ്നാടിന്റെ എം.കെ സ്റ്റാലിന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യാ ടുഡേ ‘മൂഡ് ഓഫ് ദ നേഷന്‍’ സര്‍വെ പ്രകാരമാണ് എം.കെ സ്റ്റാലിനെ മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. 42 ശതമാനം പേരുടെ പിന്തുണയോടെയാണ് സ്റ്റാലില്‍ ഒന്നാമതെത്തിയത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാം സ്ഥാനത്താണുള്ളത്. ഒഡീഷയുടെ നവീന്‍ പട്നായിക്കാണ് രണ്ടാമതെത്തിയത്.
നവീന്‍ പട്നായികിന് 38 ശതമാനം പേരുടെ പിന്തുണയും പിണറായി വിജയന് 35 ശതമാനം പേരുടെ പിന്തുണയുമാണ് ലഭിച്ചത്. മഹാരാഷ്ട്രയുടെ ഉദ്ധവ് താക്കറെ, ബംഗാളിന്റെ മമത ബാനര്‍ജി എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ഉദ്ധവ് താക്കറെയ്ക്ക് 31 ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ മമത ബാനര്‍ജിക്ക് 30 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്.
അതേസമയം, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏഴാം സ്ഥാനത്താണുള്ളത്. ആറാം സ്ഥാനത്തുള്ള അസമിന്റെ മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മയ്ക്ക് 29 ശതമാനം ആളുകളുടെ പിന്തുണയെ ലഭിച്ചുള്ളു. അതേസമയം, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും 22 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. അതത് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് സര്‍വെ നടത്തിയത്. അതേസമയം 50 ശതമാനം പേരുടെ പിന്തുണ ഒരു മുഖ്യമന്ത്രിക്കും ലഭിച്ചില്ല.