കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിണറായിയിലെ വീട്ടിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരത്ത് നിന്നും 12.45ഓടെ കണ്ണൂരിലെത്തിയ മുഖ്യമന്ത്രി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെയാണ് റോഡിൽ കാത്തിരുന്ന യുവമോർച്ച പ്രവർത്തകർ കരിങ്കൊടി വീശിയത്.
സ്വർണക്കടത്ത് വിഷയത്തിൽ സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്വകാര്യ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി വൈകുന്നേരം മൂന്ന് മണിയോടെ തിരുവനന്തപുരത്തേക്ക് മടങ്ങും.