പുതുപ്പള്ളി ലൈവാണ്, കഴിഞ്ഞ രണ്ട് തവണ തന്ന പിന്തുണ മൂന്നാം തവണയും ഉറപ്പാക്കാനുമുള്ള ശ്രമത്തിലാണ്; ജെയ്ക് സി തോമസ്
ഓണമാഘോഷങ്ങൾക്ക് ശേഷം വീണ്ടും പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് തിരക്കിലേക്ക് നീങ്ങിയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്.കുടുംബസമേതമുള്ള ഓണം ആഘോഷങ്ങളുടെ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം പങ്കുവെച്ചു.
ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം പരിപാടിയോടൊപ്പമാണ് തിരുവോണ ദിനം ചെലവഴിച്ചതെന്നും ജെയ്ക് വ്യക്തമാക്കി . കഴിഞ്ഞ രണ്ട് തവണ മത്സരിച്ചപ്പോഴും തന്ന പിന്തുണ മൂന്നാം തവണയും ഉറപ്പാക്കാനുമുള്ള ശ്രമത്തിലാണ് എന്നും ജെയ്ക് പറഞ്ഞു.