ചീരംകുളം സർക്കാർ സ്കൂളിലെ പോരായ്മകള്‍ അറിഞ്ഞു, പുതിയ പുതുപ്പള്ളിയില്‍ മാറ്റമുണ്ടാകും; ജെയ്ക് സി തോമസ്
പുതുപ്പള്ളി പ്രചാരണത്തിനിടെ ചീരകളും സര്‍ക്കാര്‍ സ്കൂള്‍ സന്ദര്‍ശിച്ച് ജെയ്ക് സി തോമസ്. ജെയ്കിനോട് അധ്യാപകര്‍ക്ക് പറയാനുണ്ടായിരുന്നത് കെട്ടിടത്തിന്‍റെ പോരായ്മകളെ കുറിച്ചായിരുന്നു. പുതിപ്പള്ളി ഉപതെരഞ്ഞടുപ്പ് പ്രചാരണത്തില്‍ വികസനം മാത്രമാണ് മുന്നോട്ടുവയ്ക്കുന്നത്.
പ്രശ്നങ്ങള്‍ മനസിലാക്കിയ ജെയ്ക് പുതിയ പുതുപ്പള്ളിയില്‍ ഇതിനെല്ലാം മാറ്റമുണ്ടാകുമെന്ന് അധ്യാപകര്‍ക്ക് ഉറപ്പു നല്‍കി. സ്കൂള്‍ കുട്ടികളോടൊപ്പം സമയം ചെലവിട്ടാണ് അദ്ദേഹം മടങ്ങിയത്.