Thursday, January 9, 2025
Kerala

വി മുരളീധരൻ മെയ് നാലിന് ബഹ്റൈൻ സന്ദർശിക്കും

വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മെയ് 4 ന് ബഹ്റൈൻ സന്ദർശിക്കും.സൗദി അറേബ്യ സന്ദർശനത്തിനു ശേഷമാണ് കേന്ദ്രമന്ത്രി ഈ മാസം നാലിന് ബഹ്റൈനിലെത്തുക. മെയ് 5 ന് ആസാദി കാ അമൃത് മഹോത്സവിൻറെ ഭാഗമായി ബഹ്‌റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസിന്റെ പിന്തുണയോടെ ബഹ്‌റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും സംയുക്തമായി ഒരുക്കുന്ന ഇന്തോ-ബഹ്‌റൈൻ നൃത്ത സംഗീതോത്സവത്തിന്റെ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിർവഹിക്കും.

ബഹ്റൈനിലെ മന്ത്രിമാരടക്കമുള്ള പ്രമുഖരുമായും ചർച്ചകൾ നടത്തുന്ന വി മുരളീധരൻ ഇന്ത്യൻ കമ്യൂണിറ്റിയിലെ വിവിധ സംഘടനകൾ, ഒപ്പം വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ പ്രവാസികളുമായും കൂടിക്കാഴ്ചകളും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *