Saturday, January 4, 2025
National

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുജറാത്ത് സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുജറാത്ത് സന്ദർശിക്കും. ഹിമന്ത് നഗർ സബർ ഡയറിയുടെ മൂന്ന് പുതിയ പ്ലാന്റുകൾക്ക് തറക്കല്ലിടും. വെണ്ണ ഫാക്ടറി അടക്കമുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും. 1000 കോടി ചിലവിട്ടുള്ള പദ്ധതികൾ കാലികളെ വളർത്തുന്നവരുടെ വരുമാനം ഇരട്ടിയാകുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ബുള്ളിയൻ എക്സ്ചേഞ്ച് ഉൾപ്പെടെ നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ഗാന്ധിനഗറിലെ, ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററും പ്രധാന മന്ത്രി സന്ദർശിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും കൃഷി അനുബന്ധ പ്രവർത്തനങ്ങൾ ഉൽപാദനക്ഷമമാക്കുന്നതുമായ പദ്ധതികളാണ് സർക്കാർ സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *