Friday, January 24, 2025
Kerala

മാഹിയിൽ നിന്ന് സ്കൂട്ടറിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 68 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ

മാഹിയിൽ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന 68 കുപ്പി മാഹി വിദേശ മദ്യവുമായി യുവാവ് പിടിയിൽ. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയായ വാപ്പാഞ്ചേരി വീട്ടിൽ നിഖിലിനെയാണ് (30) വടകര എക്സൈസ് സർക്കിൾ സംഘം അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ജോയിന്റ് എക്സൈസ് കമ്മീഷണർ ജി. പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വടകര – തലശ്ശേരി ദേശീയ പാതയിൽ ഇന്ന് പുലർച്ചെ 1.30ന് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ തറോൽ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിഖിലിനെ അറസ്റ്റ് ചെയ്തത്.

കെ.എൽ 85 – 8845 എന്ന നമ്പരിലുള്ള സ്കൂട്ടർ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് വിദേശ മദ്യം കണ്ടെത്തിയത്. ബാഗിൽ സൂക്ഷിച്ച 500 എം എല്ലിന്റെ 68 ബോട്ടിലുകളാണ് പിടികൂടിയത്. കോഴിക്കോട് ഭാഗത്തേക്ക് കടത്തുകയായിരുന്നു മദ്യം. മദ്യം കടത്താനുപയോഗിച്ച സ്ക്കൂട്ടറും അധികൃതർ കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *