വിനോദയാത്രക്ക് പോയ പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
മലപ്പുറം: ഇടുക്കിയിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥി സംഘത്തിലെ ഒരാള്‍ മുങ്ങിമരിച്ചു. കല്‍പകഞ്ചേരി ജിവിഎച്ച്എസ്എസില്‍ നിന്നും വിനോദയാത്രയ്ക്കു പോയ സംഘത്തിലെ വിദ്യാര്‍ഥിയും വരമ്പനാലയിലെ കടായിക്കല്‍ നാസര്‍ എന്ന മാനുപ്പയുടെ മകനുമായ നിഹാല്‍ ( 17) ആണ് മരിച്ചത്. സ്വിമ്മിംഗ് പൂളില്‍ കുളിക്കുന്നതിനിടെ തലയിടിച്ചാണ് മരണം.
മൃതദേഹം ഇടുക്കി കട്ടപ്പന മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിട്ടുണ്ട്. കൊവിഡ് പരിശോധന കഴിഞ്ഞ് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കൂ.
പ്ലസ് ടു, വിഎച്ച്എസ്ഇ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം ഇടുക്കിയിലേക്ക് വിനോദയാത്ര പോയിരുന്നു. അധ്യാപകരുടെ അനുമതിയില്ലാതെയായിരുന്നു കുട്ടികള്‍ സംഘടിച്ചത്. പിന്തിരിപ്പിക്കാന്‍ അധ്യപകര്‍ ശ്രമിക്കുകയും രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു.