ചുള്ളിയോട്: ചുള്ളിയോട് മഹാശിവക്ഷേത്ര ഉപദേവി- ദേവന്മാരുടെ തിറ മഹോത്സവം സമാപിച്ചു.തിറയോടനുബന്ധിച്ച് വിവിധ തെയ്യകോലങ്ങൾ കെട്ടിയാടി.തിങ്കളാഴ്ച്ച ആരംഭിച്ച തിറ ബുധനാഴ്ച്ച നടന്ന ഉച്ചതിറയോട് കൂടിയാണ് സമാപനം കുറിച്ചത്.കോവിഡ് മാനദണ്ഡങ്ങൾ നിലവിലുള്ളതിനാൽ ചടങ്ങുകൾ മാത്രമായാണ് തിറ മഹോത്സം സംഘടിപ്പിച്ചത്.