ഐപിഎല്‍ 2021; ചെന്നൈക്ക് തിരിച്ചടി; ഹെയ്‌സല്‍വുഡും പുറത്ത്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വിദേശ താരങ്ങളുടെ കൊഴിഞ്ഞ് പോക്ക് തുടരുന്നു.അവസാനമായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡാണ് ഇത്തവണത്തെ ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയത്. കുടുംബത്തോടൊപ്പം ചിലവിടാനാണ് താന്‍ ഇത്തവണത്തെ ഐപിഎല്ലില്‍ നിന്നും പിന്‍മാറുന്നതെന്ന് ഓസ്‌ട്രേലിയന്‍ താരം വ്യക്തമാക്കി. കഴിഞ്ഞ 10 മാസമായുള്ള ബയോ ബബ്‌ളിനും ക്വാറന്റീനും താല്‍ക്കാലിക അവധി നല്‍കുന്നു. ശാരീരികമായും മാനസികമായും വിശ്രമം ആവശ്യമാണെന്നും ഹെയ്‌സല്‍വുഡ് അറിയിച്ചു. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം മിച്ചല്‍ മാര്‍ഷും ദിവസങ്ങള്‍ക്ക് മുമ്പ് റോയല്‍ ചാലഞ്ചേഴ്‌സ് താരം ജോഷ്വാ ഫിലിപ്പും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടി ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്ന് അറിയിച്ചിരുന്നു.