Friday, December 27, 2024
Health

മുടി വളർച്ചയ്ക്ക് തേങ്ങാപ്പാൽ ; ഈ രീതിയിൽ ഉപയോ​ഗിക്കൂ

മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടിയുടെ അകാലനര, ആരോഗ്യമില്ലാത്ത മുടി, വരണ്ട മുടി തുടങ്ങി പ്രശ്‌നങ്ങൾ അകറ്റുന്നതിന് മികച്ചൊരു പ്രതിവിധിയാണ് തേങ്ങാപ്പാൽ. തേങ്ങാപ്പാലിൽ ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുടി വേരുകൾക്ക് ആവശ്യത്തിന് പോഷണം നൽകുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ മുടി കൊഴിച്ചിൽ തടഞ്ഞ് നിർത്താൻ നല്ലതാണ്. തേങ്ങാപ്പാലിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ശിരോചർമ്മത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്ന നിയാസിൻ, ഫോളേറ്റ് തുടങ്ങിയ വിറ്റാമിനുകളും തേങ്ങാപ്പാലിൽ അടങ്ങിയിട്ടുണ്ട്. തേങ്ങയിലെ പ്രധാന ചേരുവകളിലൊന്നാണ് ലോറിക് ആസിഡ്. ഇത് മുടിയെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. തേങ്ങാപ്പാൽ മുടിയ്ക്ക് നല്ല കണ്ടീഷണറുടെ ഗുണം നൽകും. സാധാരണ വെളിച്ചെണ്ണയ്ക്ക് പകരം ഇത് മുടിയിൽ തേയ്ക്കാം.

ഒരു പാത്രത്തിൽ കുറച്ച് തേങ്ങാപ്പാൽ എടുത്ത് ചെറുതായി ചൂടാക്കുക. ഏകദേശം 15 മിനിറ്റ് നേരം ഈ തേങ്ങാ പാൽ ശിരോചർമ്മത്തിൽ മസാജ് ചെയ്യുക. ഇത് 45 മിനിറ്റ് അധിക നേരം വയ്ക്കുക. ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ച്ചയിൽ ഒരു തവണ ഇത് ചെയ്യാം.

ഒരു പാത്രത്തിൽ ഒരു കപ്പ് ടേബിൾസ്പൂൺ തേങ്ങാപാൽ, 1 ടേബിൾസ്പൂൺ കട്ടത്തൈര് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചാൽ കുഴമ്പ് പരുവത്തിൽ ഉള്ള ഒരു മിശ്രിതം ലഭിക്കും. ഈ മിശ്രിതം ശിരോചർമ്മത്തിൽ, മുടിവേരുകൾ മുതൽ മുടിയുടെ അറ്റം വരെ നന്നായി തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ തല കഴുകുക.

Leave a Reply

Your email address will not be published. Required fields are marked *