തണുപ്പുകാലത്ത് മുടി വല്ലാതെ കൊഴിയുന്നുണ്ടോ? വേണം പ്രത്യേക പരിചരണം
സാധാരണയില്‍ കൂടുതല്‍ മുടി തണുപ്പുകാലത്ത് കൊഴിയുന്നതില്‍ അത്ഭുതമൊന്നുമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നിരിക്കിലും വല്ലാതെ മുടി കൊഴിയുന്നത് ശ്രദ്ധിക്കാതിരുന്നാല്‍ അത് വലിയ കുഴപ്പങ്ങളിലേക്ക് നയിക്കും. മുടിയ്ക്ക് നിര്‍ജലീകരണം സംഭവിക്കുന്നതും തലയോട്ടി വരണ്ടുപോകുന്നതുമാണ് തണുപ്പുകാലത്ത് കൂടുതലായി മുടി കൊഴിയാന്‍ കാരണം.
മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം.
തണുപ്പുകാലത്ത് മുടിയുടെ മോയ്ച്യുര്‍ നിലനിര്‍ത്തുന്നതിനായി ആഴ്ചയില്‍ രണ്ട് ദിവസം എണ്ണ തേച്ച് കുളി ശീലമാക്കണം. ഒലിവ് എണ്ണയോ ബദാം എണ്ണയോ വെളിച്ചെണ്ണയോ ഉപയോഗിക്കുന്നത് ഉത്തമമാണ്.
തണുപ്പുകാലത്ത് ഷാംപൂ, കണ്ടീഷണര്‍ എന്നിവ തെരഞ്ഞെടുക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. മുടി വരണ്ടുണങ്ങുന്ന തരത്തിലുള്ള ഷാംപൂ ഒഴിവാക്കണം. മഞ്ഞുകാലത്തിന് അനുയോജ്യമാണോ എന്ന് പ്രത്യേകം ഉറപ്പുവരുത്തി മാത്രം മുടിയില്‍ ഇത്തരം ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുക.
മുടി ഉണങ്ങുന്നതിന് മുന്‍പ് പുറത്തുപോകാതിരിക്കുക
നനഞ്ഞ മുടി അങ്ങനെ തന്നെ അഴിച്ചിട്ട് തണുപ്പുള്ള സമയത്ത് പുറത്തിറങ്ങുന്നത് മുടിയുടെ അറ്റം പൊട്ടുന്നതിന് കാരണമാകും. നന്നായി മുടി ഉണങ്ങിയെന്ന് ഉറപ്പാക്കിയതിന് ശേഷം പുറത്തിറങ്ങുക.
എല്ലാ ദിവസവും തല നനയ്‌ക്കേണ്ട
അമിതമായി മുടി കഴുകുന്നത് മുടിയുടെ മോയ്ച്യര്‍ നഷ്ടമാകാനും മുടിയുടെ ആരോഗ്യം നശിക്കുന്നതിനും കാരണമാകും. മുടി ആഴ്ചയില്‍ 3 ദിവസം മാത്രം കഴുകുന്നതാണ് നല്ലത്.