Saturday, January 4, 2025
Health

മുടി പിന്നിയിട്ടാൽ പെട്ടന്ന് വളരുമെന്ന് പറയുന്നതിലെ സത്യമെന്ത് ?

മുടി വളരാൻ പെൺകുട്ടികൾ പല ടിപ്സും പയറ്റി നോക്കാറുണ്ട്. ഇതിൽ ചിലതെല്ലാം വിജയം കാണാറുണ്ട്. മുടിക്ക് വേണ്ടത് ആരോഗ്യമാണ്. അതിനു വളരെ ശ്രദ്ധയോട് കൂടിവേണം മുടിയെ പരിപാലിക്കാൻ. ഒപ്പം, മുടി പിന്നിയിട്ടാൽ പെട്ടന്ന് നീളം വെയ്ക്കുമെന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ, അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വിഷയമല്ല.

മുടി പിന്നിയിടുന്നത് നല്ലതിനാണെന്ന ധാരണയുണ്ട്. കൂടാതെ, ഉറങ്ങാൻ കിടക്കുമ്പോൾ മുടി പിന്നിയിട്ടാൽ അത് മുടിയുടെ നീളം പെട്ടന്ന് വർധിക്കാൻ കാരണമാകുമെന്ന് പറയുന്നതിലെ സത്യമെന്താണെന്ന് നോക്കാം. മുടി പിന്നിയിട്ടെന്ന് കരുതി നീളം വെയ്ക്കണമെന്നില്ല. പക്ഷേ, മുടിയുടെ ആരോഗ്യത്തിനു ഇത് ഗുണകരമാകാറുണ്ട്.

മുടി പൊട്ടിപ്പോവാതിരിക്കാൻ ഇത് സഹായിക്കും. അതോടൊപ്പം, ചുരുണ്ട മുടി ഇഷ്ടപ്പെടുന്നവർക്ക് മുടി ആ ആകൃതിയിലേക്ക് മാറ്റിയെടുക്കാനും മുടി പിന്നിയിട്ടാൽ സാധിക്കും. ദിവസവും കിടക്കുമ്പോള്‍ മുടി പിന്നിയിടുന്നതിലൂടെ മുടിയുടെ ഷെയ്പ് ചെറുതായി ചുരുളും. മുടി പൊട്ടുന്നില്ല എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം.

Leave a Reply

Your email address will not be published. Required fields are marked *