Sunday, December 29, 2024
National

കുതിപ്പ് തുടര്‍ന്ന് ചാന്ദ്രയാന്‍; നാലാം ഭ്രമണപഥം താഴ്ത്തല്‍ പ്രക്രിയ ഇന്ന്

ചന്ദ്രയാന്‍ മൂന്നിന്റെ നാലാം ഭ്രമണപഥം താഴ്ത്തല്‍ പ്രക്രിയ ഇന്ന് നടക്കും. രാവിലെ 11.30നും 12.30നും ഇടയിലാണ് ഭ്രമണപഥമാറ്റം നടക്കുക. നിലവില്‍ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ നിന്ന് പരമാവധി 1437 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഭ്രമണപഥത്തില്‍ ചന്ദ്രനെ വലം വയ്ക്കുക ആണ്.

ഇന്ന് അടുത്ത ഭ്രമണപഥത്തിലേക്ക് താഴ്ത്തുന്നതോടെ പേടകം ചന്ദ്രന്റെ ആയിരം കിലോമീറ്റര്‍ പരിധിക്കുള്ളില്‍ പ്രവേശിക്കും. അവസാന ഭ്രമണപഥം താഴ്ത്തല്‍ പ്രക്രിയ മറ്റന്നാള്‍ ആണ് നടക്കുക അതോടെ ചന്ദ്രയാന്‍ മൂന്ന് പേടകം ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ മാത്രം അകലയുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് എത്തും.

വ്യാഴാഴ്ചയാണ് നിര്‍ണായകമായ ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പെടല്‍ പ്രക്രിയ നടക്കുക. പ്രൊപല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും വേര്‍പ്പെടുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് പിന്നീട് അടുക്കും. പിന്നീട് വേഗം കുറച്ചുള്ള ആറ് ദിവസത്തെ യാത്രക്കൊടുവില്‍ ഓഗസ്റ്റ് 23ന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *