ഇടുക്കിയിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണു; ഒരു മരണം
ഇടുക്കി കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് നിർത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണു. സംഭവത്തിൽ കാറിലുണ്ടായിരുന്ന ഒരാൾ മരിച്ചു. ഉപ്പുതറ സ്വദേശി സോമിനി (67) ആണ് മരിച്ചത്. അഞ്ചു പേർക്ക് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ല. കമ്പംമെട്ട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിബിൻ ദിവാകരനും കുടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്ക് ആണ് പാറ ഇടിഞ്ഞുവീണത്.